പരിശുദ്ധാത്മാവിനെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചില കാര്യങ്ങള്‍ കൂടുതല്‍ ആശയവ്യക്തതയോടെ മനസിലാക്കുന്നതിനു ചില വസ്തുതകളോട് സാമ്യപ്പെടുത്തി ബൈബിളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം ചില സാദൃശ്യങ്ങളിലേക്കും ആത്മഅച്ചാരം, ആത്മമുദ്ര എന്നീ പുതിയനിയമ സാങ്കേതിക പദങ്ങളുടെ വിശദീകരണത്തിലേക്കും ഒരു എത്തിനോട്ടമാണ് ഈ പാഠഭാഗം. ചിലപ്പോള്‍ ഒരു ആശയം വിശദമാക്കുന്നതിനു വേണ്ടി ശ്രോതാക്കള്‍ക്ക്/ അനുവാചകര്‍ക്ക് നന്നായി മനസിലാകുന്ന ഏതെങ്കിലും വസ്തുതകളുമായി സാമ്യപ്പെടുത്തി പരിചയപ്പെടുത്തുന്ന രീതി ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. അതില്‍ ഉദ്ദേശിച്ചിട്ടുള്ള ശരിയായ ആശയം മാത്രം എടുത്താല്‍ മതിയാകും. ഈ രീതിയില്‍ പ്രാവ്, ജലം, എണ്ണ, കാറ്റ്, അഗ്നി തുടങ്ങിയവ ചില പ്രത്യേക കാര്യങ്ങളില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് ചില നിഴലുകളായി ബൈബിള്‍ സൂചിപ്പിക്കുന്നതായി പ്രഭാഷകന്‍ ഓര്‍പ്പിക്കുന്നു. പുതിയനിയമ കാലത്ത് ദൈവം
...