Movie - Kaadu Year - 1973 Lyrics - Sreekumaran Thampi Music - Vedpal Varma Singers - Yesudas, P. Suseela Producer - Neela Studios Direction - P. Subramaniyam ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു വെള്ളിമലയില്‍ വേളി മലയില്‍ ഏലേലം പാടി വരും കുയിലിണകള്‍ കുരവയിട്ടു വെള്ളിമലയില്‍ വേളി മലയില്‍ പൊന്‍കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂതുലഞ്ഞു (2) എന്‍ മനസ്സിന് മല നിരകള്‍ പൊന്നശോക മലരണിഞ്ഞു ആകാശത്താമര പോല്‍ എന്‍ മടിയില്‍ വന്നു വീണു ആത്മസഖി നീ പ്രാണസഖി നീ എന്നുമെന്നും ഒന്നു ചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു (2) ഏകാന്ത സന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു ആത്മസഖി നീ പ്രാണസഖി നീ